District News
പോത്താനിക്കാട്: സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് റേഷൻ വ്യാപാരി മരിച്ചു. പൈങ്ങോട്ടൂർ ആയങ്കര പൂമറ്റത്തിൽ പി.എം. മത്തായി ( 66) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ കക്കടാശേരി- ഞാറക്കാട് റോഡിൽ ആയങ്കര മൃഗാശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. പൈങ്ങോട്ടൂർ ക്ഷീര സംഘത്തിൽ പാൽ അളന്ന ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന വഴി വീടിന് മുന്നിലായിരുന്നു അപകടം.
ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയങ്കരിയിലെ റേഷൻ കട ഉടമയാണ്. ഭാര്യ: സോളി കോട്ടപ്പട്ടി വട്ടയ്ക്കാട്ട് കുടുംബാംഗം. മക്കൾ: അന്ന (ഓസ്ട്രേലിയ), വർഗീസ് ( വിദ്യാർഥി, എംഎ എൻജിനീയറിംഗ് കോളജ് കോതമംഗലം). സംസ്കാരം പിന്നീട്.
NRI
മദീന: മദീനയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഹാദിയ ഫാത്തിമയുടെ (10) മൃതദേഹം ഖബറടക്കി. മദീനയിലെ ജന്നത്തുൽ ബഖീഹിൽ വ്യാഴാഴ്ച രാവിലെയാണ് ഖബറടക്കം നടന്നത്.
പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹാദിയ ഫാത്തിമ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ജിദ്ദയിൽനിന്ന് മദീനയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിട്ടിച്ചാണ് അപകടം നടന്നത്.
അപകടത്തിൽ മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവർ ശനിയാഴ്ച മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ ഖബടക്കം മദീനയിലെ ജന്നത്തുൽ ബഖീഹിൽ നടത്തിയിരുന്നു. കുടുംബം സഞ്ചരിച്ച വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്.
National
ലാഹോർ: പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ യൂണിവേഴ്സിറ്റി അത്ലറ്റുകളടക്കം 15 പേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു.
പഞ്ചാബ് പ്രവിശ്യയിലെ അഡ്ഡ ഫഖീർ ദി കുല്ലി മേഖലയിൽ ബുധനാഴ്ചയായിരുന്നു അപകടം. യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലെ അത്ലറ്റുകൾ സഞ്ചരിച്ച ബസും എതിർ ദിശയിൽ വന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്.